നിറദീപങ്ങള്‍ തെളിച്ച് അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം നടന്നു. ആയിരകണക്കിന് മണ്‍ചിരാതുകളില്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിച്ച് ഭക്തര്‍ തൃക്കാര്‍ത്തിക ഉത്സവത്തില്‍ പങ്കു ചേര്‍ന്നു. അന്തീനാട് ശ്രീ മഹാദേവ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തിലാണ് ദീപക്കാഴ്ച ഒരുക്കിയത്. പുതിയ കാവ് ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി കല്ലമ്പിള്ളില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂമൂടല്‍ ചടങ്ങുകളും നടന്നു.





0 Comments