Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫ് ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ ഭക്ഷ്യകിറ്റുകള്‍



ഈരാറ്റുപേട്ട നഗരസഭ യുഡിഎഫ്  ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ ഭക്ഷ്യകിറ്റുകള്‍ കണ്ടെത്തി. 19-ാം വാര്‍ഡ് മറ്റക്കാട് ഡിവിഷനിലെ UDF സ്ഥാനാര്‍ത്ഥി ഇ.പി. സാജിദ് ഇഞ്ചക്കാട്ടിലിന്റെ ഇലക്ഷന്‍ പ്രചരണ ഓഫീസിലാണ് കിറ്റ് കണ്ടെത്തിയത്. 

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന കാറ്റുകളാണെന്ന് ആക്ഷേപമുയര്‍ന്നതോടെ റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കിറ്റ് നല്‍കി വോട്ടഭ്യര്‍ഥിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ സാജു പറഞ്ഞു. ARO അരുണും ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.


Post a Comment

0 Comments