Breaking...

9/recent/ticker-posts

Header Ads Widget

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ UDF ന്റെ മുന്നേറ്റം



കോട്ടയം ജില്ലയില്‍ UDF ന്റെ മുന്നേറ്റമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് . കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഇത്തവണ UDF തിരിച്ചുപിടിച്ചു. 6 നഗരസഭകളും UDF നൊപ്പമായി. 4 ഇടത്ത് സ്വന്തമായും 2 ഇടത്ത് സ്വതന്ത്രരുടെ പിന്തുണയോടെയുമാണ് ഭരണം പിടിച്ചത്. 

11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്തും UDF വിജയിച്ചു. വൈക്കവും വാഴൂരും LDF നൊപ്പം നിന്നു. 71 ഗ്രാമപഞ്ചായത്തുകളില്‍ 43 ഇടത്തും UDF ഭരണം പിടിച്ചു. 38 ഇടങ്ങളില്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. 25 പഞ്ചായത്തുകളില്‍ LDF ഭരണം ഉറപ്പിച്ചപ്പോള്‍ 15 സ്ഥലത്ത് CPM അംഗങ്ങള്‍ പ്രസിഡന്റുമാരായി. BJP മൂന്നു പഞ്ചായത്തുകളില്‍ ഭരണം നേടി. കുമരകത്ത് UDFഉം BJP യും വോട്ടു ചെയ്ത് സ്വതന്ത്രനെ പ്രസിഡന്റാക്കിയതും ശ്രദ്ധേയമായി. ഇവിടെ നിര്‍ദ്ദേശം ലംഘിച്ച് വോട്ടു ചെയ്ത BJP അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഭൂരിപക്ഷമില്ലാതെ വോട്ടിംഗ് നിലയില്‍ മുന്നിലെത്തി ഭരണം നേടിയ പഞ്ചായത്തുകളില്‍ 6 മാസത്തിനു ശേഷം അവിശ്വാസം പ്രമേയങ്ങള്‍ വരാനാണ് സാധ്യത. കരുരില്‍ മുന്നണി മാറിയ സ്വതന്ത്രനെതിരെ കൂറുമാറ്റ നിരോധനിയമ പ്രകാരം പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു കഴിഞ്ഞു.


Post a Comment

0 Comments