ചരിത്രപ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഡിസംബര്‍ 25, 26 തീയതികളില്‍ നടക്കും. ഡിസംബര്‍ 19ന് വൈകിട്ട് 6.15ന് തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മം പള്ളി വികാരി ഫാദര്‍ അലക്‌സ് ആക്കപറമ്പില്‍ നിര്‍വഹിക്കുമെന്ന് പള്ളി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 24ന് വൈകിട്ട് 6.30ന് സ്റ്റീഫന്‍ നാമധാരികളുടെ സംഗമം നടക്കും. രാത്രി പത്തിന് തിരിപ്പിറവിയുടെ തിരു :കര്‍മ്മങ്ങള്‍ ആരംഭിക്കും. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധയുടെ എസ്തപ്പാനോസ് സഹദായുടെ തിരുസ്വരൂപം കൊച്ചുപള്ളിയില്‍ പ്രതിഷ്ഠിക്കും. ആറിന് ടൗണ്‍ കുരിശുപള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും . ഫാദര്‍ ജോയ് ചേറാടിയില്‍ തിരുനാള്‍ സന്ദേശം നല്‍കും.
തുടര്‍ന്ന് വയലിന്‍ ഫ്യൂഷന്‍ ഉണ്ടായിരിക്കും പ്രധാന തിരുനാള്‍ ദിനമായ 26 വെള്ളിയാഴ്ച 10ന് തിരുന്നാള്‍ റാസ, ഫാദര്‍ ഫിനില്‍ ഈഴാറാത്ത് കാര്‍മികത്വം വഹിക്കും. ഫാദര്‍ ബിനു കുന്നത്ത് തിരുനാള്‍ സന്ദേശം നല്‍കും. 12. 30ന് തിരുനാള്‍ പ്രദക്ഷിണം, 1. 30ന് ഫാദര്‍ കുര്യന്‍ തട്ടാറു കുന്നേല്‍ പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നല്‍കും. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പള്ളി വികാരി റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കൈക്കാരന്‍മാരായ സ്റ്റീഫന്‍ വെട്ടത്തുകണ്ടത്തില്‍, ഡോ. ഫ്രാന്‍സീസ് എടാട്ടുകുന്നേല്‍ ചാലില്‍, സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ സിറിയക്ക് കല്ലട, അംഗങ്ങളായ സ്റ്റീഫന്‍ ചെട്ടിക്കന്‍, പ്രമോദ് ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.





0 Comments