Breaking...

9/recent/ticker-posts

Header Ads Widget

46-ാമത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കം



46-ാമത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കം. ജനുവരി 15 മുതല്‍ ഫെബ്രുവരി 25 വരെയുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാമ്പാടിയില്‍ സഹകരണ വകുപ്പുമന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും   യോജിച്ച് പ്രവര്‍ത്തിക്കുന്ന വികസന വീക്ഷണമാണ് സര്‍ക്കാരിനുള്ളതെന്ന് സഹകരണം - തുറമുഖം - ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.നിക്ഷേപ സമാഹരണത്തിനു മുന്നോടിയായി സഹകരണ മേഖലയിലെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചതായും ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ് സഹകരണ മേഖല നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.. 
നാനൂറിലധികം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് കേരളത്തിലെ സഹകരണ മേഖല വളര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാമ്പാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
നിക്ഷേപ സമാഹരണത്തിന്റെ സോഷ്യല്‍ മീഡിയ വീഡിയോ കാമ്പയിന്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡോ. ഡി.  സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. കേരളാ ബാങ്ക് ഡയറക്ടര്‍ അഡ്വ. ജോസ് ടോം പോസ്റ്റര്‍ പ്രകാശനം ചെയ്തു. എം. ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം അഡ്വ. റജി സഖറിയ, കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. സതീഷ് ചന്ദ്രന്‍ നായര്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, ചങ്ങനാശേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെയിംസ് വര്‍ഗീസ്, പി.എ.സി.എസ് ജില്ലാ സെക്രട്ടറി കെ.ജെ. അനില്‍കുമാര്‍, അസിസ്റ്റന്റ് രജിസ്ടാര്‍ എ.കെ. സജിനി കുമാരി എന്നിവര്‍ പ്രസംഗിച്ചു. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപത്തിലൂടെ 1000 കോടി രൂപയും പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ 8000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.


Post a Comment

0 Comments