സാഹിത്യകാരന്മാരെയും ആസ്വാദകരെയും കോര്‍ത്തിണക്കി സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പാലാ സഹൃദയ സമിതി 59 ാം വയസ്സിലേക്ക്. കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിചയപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള ഒരു വേദി എന്ന നിലയില്‍ 1967 ല്‍ പുലിയന്നൂര്‍ ആസാദ് വായനശാല കേന്ദ്രമാക്കിയാണ് പാലാ സഹൃദയ സമിതി പ്രവര്‍ത്തനമാരംഭിച്ചത്. അന്‍പത്തൊന്‍പതാം വര്‍ഷത്തെ ആദ്യ സമ്മേളനം ജനുവരി 19 തിങ്കള്‍ 10 മണി മുതല്‍ പാലാ കുരിശുപള്ളിക്കവലയിലുള്ള കോ ഓപ്പറേററീവ് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടക്കും.
സമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരിക്കും. പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ സക്കറിയ മുഖ്യ പ്രഭാഷണം നടത്തും. സമിതി നിര്‍വാഹക സമിതി അംഗം ജീജോ തച്ചന്റെ മൂന്നാമത് കവിതാ സമാഹാരമായ ചെന്തീയപ്പന്‍ ശാസ്ത്രഞ്ജനും എഴുത്തുകാരനുമായ എതിരന്‍ കതിരവനു നല്‍കി സക്കറിയ പ്രകാശനം ചെയ്യും. സമിതി ഉപാധ്യക്ഷന്‍ ജോസ് മംഗലശ്ശേരി പുസ്തക സമര്‍പ്പണം നടത്തും. കവിയും പത്ര പ്രവര്‍ത്തകനുമായ ഇസ്മായില്‍ മേലടി പുസ്തകം പരിചയപ്പെടുത്തും. കവിയും ചലച്ചിത്ര നടനുമായ ഡോ.രതീഷ് കൃഷ്ണ, എന്‍.രാജേന്ദ്രന്‍,രവി പാലാ, ചാക്കോ സി പൊരിയത്ത്, ജോണി പ്‌ളാത്തോട്ടം,ഡി. ശ്രീദേവി, അഡ്വ . സന്തോഷ് മണര്‍കാട്, ഉണ്ണി കുളപ്പുറം, രാധാകൃഷ്ണക്കുറുപ്പ്, പി.എസ് മധുസൂദനന്‍ വി.എം.അബ്ദുള്ളാഖാന്‍, വിനയകുമാര്‍ മാനസ തുടങ്ങിയവര്‍ പ്രസംഗിക്കും. ,വാര്‍ത്താസമ്മേളനത്തില്‍ സഹൃദയ സമിതി അധ്യക്ഷന്‍ രവി പുലിയന്നൂര്‍, കാര്യദര്‍ശി
പി.എസ്.മധുസൂദനന്‍ ട്രഷറര്‍ ശിവദാസ് പുലിയന്നൂര്‍, ജീജോ തച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എസ്.മധുസൂദനന്‍ ട്രഷറര്‍ ശിവദാസ് പുലിയന്നൂര്‍, ജീജോ തച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments