Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണമടഞ്ഞു.



ചേര്‍പ്പുങ്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണമടഞ്ഞു. ചേര്‍പ്പുങ്കല്‍ കോട്ടക്കുഴിയില്‍ കെ.എം മാത്യു (അപ്പച്ചന്‍ 60 )ആണ് മരിച്ചത്. 

 ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു.   ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം പോകുന്നതിനായി റോഡ് കുറുകെ കടക്കുന്നതിനിടെ പാലാ ഭാഗത്ത് നിന്ന് എത്തിയ കാര്‍ ഇടിയ്ക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചേര്‍പ്പുങ്കല്‍ ഫൊറോന പള്ളിയില്‍ നടന്നു.


Post a Comment

0 Comments