Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ടോറസ് ലോറി മറ്റൊരു ലോറിയിലും ബസിലും ഇടിച്ച് ഒരാള്‍ക്ക് പരിക്ക്



വെമ്പള്ളിയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി മറ്റൊരു ലോറിയിലും ബസിലും ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കുറവിലങ്ങാട്  എം.സി റോഡില്‍ വെമ്പള്ളി ജംഗഷനില്‍  മണ്ണ് കയറ്റി വന്ന ടോറസ് ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു ലോറിയിലും കെഎസ്ആര്‍ടിസി ബസിലും ഇടിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. രാവിലെ 8.15 ഓടെ വെമ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം.



 ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് ലോഡുമായി എത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെ കുറവിലങ്ങാട് ഭാഗത്തുനിന്ന് മണ്ണുമായി എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് ലോറിയിലും, ബസിലും ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ഒരു മണിക്കൂറോളം എം.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തിയാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് കാണക്കാരി റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്യിപ്പിച്ച ടോറസ് ലോറി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോഴേക്കും ഉദ്യോഗസ്ഥരുടെ  കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

0 Comments