പാലാ സെന്റ് തോമസ് കോളേജിലെ എന്‍സിസി നേവി വിഭാഗം കേഡറ്റുകളുടെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ദിവസ് ശുചീകരണം സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സ്വച്ഛതാ ഹി സേവ ഒരു ദിവസം ഒരു മണിക്കൂര്‍ എന്ന ക്യാമ്പയിന്റെ ഭാഗമായി എന്‍.സി.സി. നാവിക വിഭാഗം അല്‍ഫോന്‍സാ കോളജ് മുതല്‍ അരുണാപുരം സൗത്ത് ഇന്ത്യന്‍ ബാങ്ക് വരെയുള്ള വഴിയോരങ്ങളും , ബസ് സ്റ്റോപ്പുകളും, ഫുട്പാത്തുകളും വൃത്തിയാക്കി. സെന്റ് തോമസ് കോളജ്, അല്‍ഫോന്‍സാ കോളജ്, സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് പാലാക്കാരുടെ അഭിമാനവും അതോടൊപ്പം ഉത്തരവാദിത്വവുമാണെന്ന് അധ്യക്ഷത വഹിച്ച പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അഭിപ്രായപ്പെട്ടു. ശുചീകരണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സന്‍ ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു.





0 Comments