അനശ്വര നടന്‍ പ്രേംനസീറിന്റെയും ഭാവഗായകന്‍ ജയചന്ദ്രന്റെയും ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ച് അനുസ്മരണ സമ്മേളനം നടന്നു. പാലാ മരിയ സദനത്തിന്റെയും കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. പ്രേംനസീര്‍ ഓര്‍മ്മയായിട്ട് 36 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹം പാടി അഭിനയിച്ച 36 ചലച്ചിത്ര ഗാനങ്ങളുടെ അവതരണത്തോടെയാണ് അനുസ്മരണ യോഗം ആരംഭിച്ചത്.





0 Comments