Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള ഇന്റര്‍ കോളീജിയറ്റ് സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു



കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ കേരള ഇന്റര്‍ കോളീജിയറ്റ് സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. ദേവമാതാ കോളേജ് ഗ്രൗണ്ടില്‍  ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കോളേജ് മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് റവ: ഡോ.തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സിബി മാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി പഞ്ചായത്തംഗം അഡ്വക്കേറ്റ് ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ഒന്‍പതിന് രാത്രി പത്തിന് നടക്കുന്ന സമാപന സമ്മേളനം, കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കുചേരും. ജി ടെക് എഡ്യൂക്കേഷന്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ചിട്ടുള്ള മത്സരത്തില്‍ കേരളത്തിലെ 36 പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.


Post a Comment

0 Comments