Breaking...

9/recent/ticker-posts

Header Ads Widget

കലിഞ്ഞാലി കോളനിയില്‍ ജനപ്രതിനിധികള്‍ കുടിവെള്ളം എത്തിച്ചു നല്‍കി.



കുറുമുള്ളൂര്‍ കലിഞ്ഞാലി കോളനിയില്‍ ജനപ്രതിനിധികള്‍ കുടിവെള്ളം എത്തിച്ചു നല്‍കി. സാധാരണക്കാരായ  കോളനി നിവാസികള്‍ക്ക് മൂന്നാഴ്ച കാലമായി കുടിവെള്ളം ഇല്ലെന്ന വാര്‍ത്ത പുറംലോകത്ത് എത്തിച്ചത് സ്റ്റാര്‍വിഷന്‍ ആയിരുന്നു.

 പൈപ്പ് ലൈനില്‍ ഉണ്ടായ തകരാറുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ രംഗത്തെത്തുകയും അവരുടെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്  കോളനിയില്‍ കുടിവെള്ളം എത്തിയത്. കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫും കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുറുമുള്ളൂരുമാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് പ്രതിനിധീകരിക്കുന്ന പതിമൂന്നാം  വാര്‍ഡിലെ കോളനിയിലാണ് മൂന്നാഴ്ചക്കാലം കുടിവെള്ളം സാങ്കേതിക കാരണങ്ങളുടെ പേരില്‍ എത്താതെ പോയത്. പ്രദേശത്ത് അതിരൂക്ഷമായ ശുദ്ധജലക്ഷാമം ആണ് അനുഭവപ്പെട്ടിരുന്നത്. പണം കൊടുത്ത് വെള്ളം വാങ്ങാന്‍ നിവൃത്തിയില്ലാത്ത കോളനി നിവാസികള്‍ക്ക് ഇത്  ആശ്വാസമായി.


Post a Comment

0 Comments