SNDP യോഗം മീനച്ചില്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശിവഗിരി തീര്‍ത്ഥാടന പദയാത്രികരെ ആദരിക്കലും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സ്വീകരണ സമ്മേളനവും
നടന്നു . സമ്മേളനം SNDP യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സാമൂഹ്യനീതിക്കും സാമുദായിക നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു.

ഓരോ തീര്‍ത്ഥാടന പദയാത്രയും പദയാത്രികരെ സംബന്ധിച്ചിടത്തോളം പുതുജന്‍മമാണെന്നും അദ്ദേഹം തുടര്‍ന്നു. ജനപ്രതിനിധികളായവര്‍ സമുദായത്തിന്റെ സംഘടനാ ശേഷിക്കനുസരിച്ചുള്ള ഭരണഘടനാ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. സാമൂഹ്യനീതിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമേ ജനപ്രതിനിധികള്‍ നടത്താവൂ എന്നും അരയക്കണ്ടി സന്തോഷ് പറഞ്ഞു. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ പദയാത്രികരെയും ആദരിച്ചു. മീനച്ചില്‍ യൂണിയന് കീഴില്‍ നിന്ന് ത്രിതല പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 40-ഓളം ജനപ്രതിനിധികളെയും അനുമോദിച്ചു. യൂണിയന്‍ നേതാക്കളായ , സി.റ്റി. രാജന്‍, കെ.ആര്‍. സജി, മിനര്‍വാ മോഹന്‍, രാജി ജിജിരാജ്, സംഗീത അരുണ്‍, അരുണ്‍ കുളംപള്ളില്‍, ഗോപകുമാര്‍ പിറയാര്‍, കെ.ആര്‍. രാജീഷ്, ബൈജു വടക്കേമുറി, പ്രദീപ് പ്ലാച്ചേരി, എം.റ്റി. സോമന്‍, രാജേഷ് ശാന്തി, ബിഡ്സണ്‍ മല്ലികശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് സ്വാഗതവും വൈസ് ചെയര്‍മാന്‍ സജീവ് വയല നന്ദിയും പറഞ്ഞു.

0 Comments