Breaking...

9/recent/ticker-posts

Header Ads Widget

മരിയ സദനത്തില്‍ ന്യൂ ഇയര്‍ ആഘോഷവും ,ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും



പാലാ സെന്റ് തോമസ് കോളേജ് എന്‍എസ്എസ് യൂണിറ്റും ജൂവല്‍സ്  ഓഫ് പത്തനംതിട്ടയും സംയുക്തമായി പാലാ മരിയ സദനത്തില്‍ ന്യൂ ഇയര്‍ ആഘോഷവും ,ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ദിയ ബിനു  പുളിയ്ക്കകണ്ടം നിര്‍വഹിച്ചു. 
പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ്ബ് ചീഫ് പ്രോജക്ട്  കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിസ്റ്റര്‍ പ്രിന്‍സി ഫിലിപ്പും ഡോ. ആന്റോ മാത്യുവും ആശംസകള്‍ നേര്‍ന്നു. ഡോ. മിന്നു സിബി  ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.


Post a Comment

0 Comments