കളരിയാംമാക്കല്‍ ചെക്ക് ഡാമില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ നടപടികളാരംഭിക്കുന്നു. മാണി സി കാപ്പന്‍ MLA യുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനമായത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ചെക്ക് ഡാമിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി തടയണ നീക്കിയതോടെ സമീപപ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എംഎല്‍എ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്.
ഫെബ്രുവരി 2 തിങ്കളാഴ്ച മുതല്‍ മാലിന്യം നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിക്കുമെന്നും അഞ്ചു ദിവസത്തിനുള്ളില്‍ മാലിന്യനീക്കം പൂര്‍ത്തീകരിക്കാനും തീരുമാനമായി. മാലിന്യ നീക്കം ചെയ്യുന്നതോടെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും എന്നും വാര്‍ഡ് കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ പറഞ്ഞു. ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം നേടിത്തന്ന എംഎല്‍എക്ക് നന്ദി പറയുന്നതായി ഭരണങ്ങാനം വാര്‍ഡ് മെമ്പര്‍ സിന്ധു പ്രദീപ് പറഞ്ഞു. ഇടപ്പാടി, ഭരണങ്ങാനം പ്രദേശത്തെ കുടിവെള്ള പദ്ധതികള്‍ക്കാണ് ചെക്ക് ഡാമിലെ തടയണ നീക്കം ചെയ്തതോടെ ഭീഷണിയായത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹേമന്ത്, AxE.മനോജ് കെ.സി, പാലാ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ബിജു വരിക്കാനി, പ്രദേശത്തെ കുടിവെള്ള പദ്ധതി കമ്മിറ്റി മെമ്പര്‍ പുഷ്പകരന്‍, ബിനീഷ്, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.





0 Comments