വീട്ടുമുറ്റത്തെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ഉപയോഗയോഗ്യമല്ലെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് വ്യക്തമാക്കിയതോടെ കുടിവെള്ളത്തിനായുളള നെട്ടോട്ടത്തിലാണ് മരങ്ങാട്ടുപിള്ളി തൈമുറിയില്‍ എത്സമ്മ അഗസ്റ്റ്യന്‍. വീടിനു സമീപം പ്രവര്‍ത്തനമാരംഭിച്ച ഹോസ്റ്റലിലെ മലിനജലമാണ് കിണര്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്. ഇതു സംബന്ധിച്ച പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് എല്‍സമ്മ അഗസ്റ്റ്യന്‍ പറയുന്നത്.





0 Comments