Breaking...

9/recent/ticker-posts

Header Ads Widget

ഷോക്കേറ്റ് വീണ കാക്കയെ രക്ഷിച്ചു.



പാലാ കെ എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി കോംമ്പൗണ്ടില്‍ ത്രീ ഫെയ്സ് ലൈനില്‍ നിന്നും ഷോക്കേറ്റ് വീണ കാക്കയെ ആശുപത്രി ജീവനക്കാരന്‍ കൃത്രിമ ശ്വസനം നല്കി രക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെ ത്രീ ഫെയ്സില്‍ നിന്നും വൈദ്യാതാഘാതമേറ്റ് നിലത്തേയ്ക്ക് തെറിച്ച് വീഴുന്ന കാക്കയെ കണ്ട എസ്ടിപി സൂപ്പര്‍വൈസര്‍ സജിമോന്‍ കാക്കയെ എടുക്കുകയും  പാര്‍ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കര കാക്കയെ കയ്യിലെടുത്ത് വായിലൂടെ ഊതി ശ്വാസം കൊടുത്ത് രക്ഷപെടുത്തുകയുമായിരുന്നു. പാലാ ജനറല്‍ ആശുപത്രിയില്‍  പാര്‍ടൈം സ്വീപ്പറായ മറ്റക്കര ഐക്കരക്കുഴി  ഹരികുമാര്‍ സിവില്‍ ഡിഫന്‍സ് സേനയിലും പ്രവര്‍ത്തിച്ചു വരികയാണ്.



Post a Comment

0 Comments