Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി വലിയതോടിന്റെ ആഴം വര്‍ധിപ്പിക്കണമെന്ന് ആവശ്യം



മരങ്ങാട്ടുപിള്ളി വലിയതോട്ടില്‍ മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടന്നു. പുക്കാനാല്‍ ഭാഗം മുതല്‍ ആണ്ടൂര്‍ വരെയുള്ള ഭാഗം നികന്ന് മണ്‍കൂനകള്‍ പലയിടത്തും രൂപപ്പെട്ട നിലയിലാണ്. ഇതേ തുടര്‍ന്ന് മഴക്കാലത്ത് നീരൊഴുക്കു തടസ്സപ്പെടുകയും കര കവിഞ്ഞൊഴുകി പ്രദേശത്തെ കൃഷികള്‍ നശിക്കുകയും പതിവായതോടെ, തോടിന്റെ ആഴം വര്‍ദ്ധിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി കൃഷി സംരക്ഷിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരങ്ങാട്ടുപിള്ളി യൂണിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്  എ.എസ്. ചന്ദ്രമോഹനന്‍ അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐകകണേ്ഠ്യന പാസ്സാക്കി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ ഒഴുകി മീനച്ചിലാറ്റില്‍ ചേരുന്ന  പ്രധാന തോടിന്റെ ഇരുവശത്തും വളരുന്ന കാടും കൈതയും നീരൊഴുക്കിന്  തടസ്സമാകുന്നുണ്ട്. തെളിനീരൊഴുകിയിരുന്ന തോട് അഴുക്കുചാലായി മാറുന്ന സ്ഥിതി ഒഴിവാക്കണമെന്നാണ് ആവശ്യം ആണ് ഉയരുന്നത്.



Post a Comment

0 Comments