Breaking...

9/recent/ticker-posts

Header Ads Widget

മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കളായി.



കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കളായി. ഫൈനലില്‍ മാര്‍ത്തോമാ കോളേജ് തിരുവല്ലയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മഹാരാജാസ് പരാജയപ്പെടുത്തിയത്. ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോതമംഗലം , കെ. എസ്. എം. ഡി. ബി. കോളേജ് ശാസ്താംകോട്ട എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി. ജേതാക്കള്‍ക്ക് 25000 രൂപയും റവ. ഫാ. പോള്‍ ആലപ്പാട്ട് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക് യഥാക്രമം 20000, 10000, 5000 എന്നീ തുകകളും സമ്മാനമായി ലഭിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായി മഹാരാജാസ് കോളേജിലെ യദുകൃഷ്ണനെയും മികച്ച ഗോള്‍കീപ്പറായി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ അര്‍ജുന്‍ കുമാറിനെയും ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി മഹാരാജാസ് കോളേജിലെ അക്ഷയ് കെ. ജെ യെയും തിരഞ്ഞെടുത്തു. 
സമാപന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍  ജോസ് മോന്‍  മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി മുഖ്യപ്രഭാഷണവും സമ്മാനദാനവും നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സുനില്‍ സി. മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കല്‍ കോളേജ് ബര്‍സാര്‍ ഫാ. ജോസഫ് മണിയഞ്ചിറ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  മിനി മത്തായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ. ശശികുമാര്‍,  തോംസണ്‍ മാത്യു, കോളേജ് യൂണിയന്‍ അഡൈ്വസര്‍ ഡോ. പ്രിയ ജോസഫ് കോളേജ് യൂണിയന്‍  ചെയര്‍പേഴ്‌സണ്‍ ബേസില്‍ ബേബി എന്നിവര്‍ സന്നിഹിതരായിരുന്നു.


Post a Comment

0 Comments