Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവു ചെടി കണ്ടെത്തി



പാലായില്‍ പോലീസ് പരിശോധനയില്‍ കഞ്ചാവു ചെടി കണ്ടെത്തി. മുരിക്കുമ്പുഴ ജംഗ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭാഗത്തു നിന്നാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികള്‍ പാലാ പോലീസ് കണ്ടെത്തിയത്. പാലാ DYSP കെ സദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ സബ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ കെ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു.. ലഹരി ഉപയോഗം തടയാനുള്ള  നിരന്തര പരിശ്രമങ്ങള്‍ നടക്കുമ്പോഴും  എങ്കിലും അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ വ്യാപകമാകുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.



Post a Comment

0 Comments