Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണ്ണ കപ്പ് ഘോഷയാത്ര ജില്ലയിലെത്തി



ജനുവരി 14 ന് തൃശൂരില്‍ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു മുന്നോടിയായി വിജയികള്‍ക്കു നല്‍കുന്ന  സ്വര്‍ണ്ണ കപ്പ് ഘോഷയാത്ര ജില്ലയിലെത്തി . കോട്ടയം മാമന്‍ മാപ്പിള ഹാള്‍ അങ്കണത്തില്‍നിന്ന് സെന്റ്് ആന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ ഘോഷയാത്രയെ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയ കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. ജില്ലാതല സ്വീകരണ പരിപാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, കോട്ടയം നഗരസഭാ അധ്യക്ഷന്‍ എം.പി സന്തോഷ് കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എസ്. ശ്രീകുമാര്‍, സെന്റ് ആന്‍സ് ജി.എച്ച്.എസ്. എസ്. പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രിയ എസ്.ജെ.സി, പി.ടി.എ പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍  പങ്കെടുത്തു.  117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കപ്പുമായുള്ള ഘോഷയാത്ര കാസര്‍കോട് മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് ആരംഭിച്ചത്. ജനുവരി 13ന് കലോത്സവ വേദിയായ തൃശൂരില്‍ എത്തിച്ചേരും.


Post a Comment

0 Comments