കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ആധുനിക സജ്ജീകരണങ്ങളോടെ പുതിയ ഓഫീസ് കോംപ്ലക്‌സും ശ്രീശങ്കര ഗസ്റ്റ് ഹൗസും പ്രവര്‍ത്തനമാരംഭിച്ചു. ശബരിമല ഇടത്താവളമായ കടപ്പാട്ടൂരിലെ പുതിയ ഓഫീസ് കോംപ്ലക്‌സില്‍ ഓഫീസ് റൂം കോണ്‍ഫ്രന്‍സ് ഹാള്‍ സ്‌ട്രോംഗ് റൂം എന്നിവയാണുള്ളത്. ഇതോടൊപ്പമുള്ള ശ്രീശങ്കരഗസ്റ്റ് ഹൗസില്‍ 33 മുറികളാണുള്ളത് . ദേവസ്വം ഓഫീസിന്റെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായര്‍ നിര്‍വഹിച്ചു. കടപ്പാട്ടൂരിന്റെ പ്രാധാന്യത്തിനനുയോജ്യമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഓഫീസും ഗസ്റ്റ്ഹൗസും പുതുവത്സരത്തില്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം സെക്രട്ടറി ഗോപകുമാര്‍ ട്രഷറര്‍ കെ.ആര്‍ ബാബു, കരയോഗം പ്രസിഡന്റ്റ് സിജു, വാര്‍ഡ് മെമ്പര്‍ ഗോപിക എം.ജി., ദേവസ്വം ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷണന്‍ നായര്‍ കുളപ്പുറത്ത് , രാജേഷ് വി മറ്റപ്പിള്ളില്‍ , കെ ഒ വിജയകുമാര്‍, പി രാധാകൃഷ്ണന്‍ , ഗോപിനാഥന്‍ നായര്‍ ,സോമനാഥന്‍ നായര്‍ അക്ഷയ , അജിത് കുമാര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments