MCറോഡില്‍ വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ KSRTC ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. MC റോഡില്‍ കുറവിലങ്ങാടിനു സമീപം കോഴ ബ്ലോക്ക് ജംഗ്ഷനില്‍ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാത്തില്‍ കാര്‍ ബസ്സിനടിയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തില്‍ 3 കുട്ടികളടക്കം 4 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ടു നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കുറവിലങ്ങാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments