ശാസ്ത്രവിസ്മയത്തിന്റെ അപൂര്‍വ്വകാഴ്ചകള്‍ നിറയുന്ന കോഴയിലെ സയന്‍സ് സിറ്റിയില്‍ തിരക്കേറുന്നു. ത്രിഡി തിയറ്ററിലെ ദൃശ്യാനുഭവങ്ങളും ശാസ്ത്രതത്വങ്ങളുടെ നേര്‍ക്കാഴ്ചകളും സയന്‍സ് സിറ്റിയില്‍ വിജ്ഞാനവും ഒപ്പം വിനോദവും പകര്‍ന്നു നല്‍കുകയാണ്. നാടിന്റെ നാനാഭാഗത്തുനിന്നും'ദിവസേന നൂറ് കണക്കിന് സ്‌കൂള്‍ കുട്ടികള്‍ ആണ് ഈ ശാസ്ത്രകേന്ദ്രത്തിലെ വിസ്മയക്കാഴ്ചകള്‍ കാണാനെത്തുന്നത്. ശാസ്ത്ര പഠനത്തിനു പുത്തന്‍ വഴികള്‍ തുറക്കുന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് സന്ദര്‍ശനം നടത്തിയ വിദ്യാര്‍ഥികളും അധ്യാപകരും ഒരേ സ്വരത്തില്‍ പറയുന്നു.
ആഗോള താപനവും പ്രകൃതി ചൂഷണവും സൗരയൂഥത്തിലെ കഥകളുമൊക്കെ പറയുന്ന ത്രീഡി ഹ്രസ്വചിത്രമാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നു. കുറഞ്ഞ ചിലവില്‍ വിസ്മയക്കാഴ്ചകള്‍ കാണാ ന്‍ അവസരമൊരുക്കിയയതിനു പിന്നില്‍ ജോസ് കെ മാണി എം.പി, യുടെ ദീര്‍ഘവീക്ഷണവും മോന്‍സ് ജോസഫ് എംഎല്‍എ യുടെ അശ്രാന്ത പരിശ്രമവും പലരും ഓര്‍മ്മിക്കുന്നു. ശാസ്ത്രത്തിന്റെ പുരോഗതിയുടെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമെല്ലാം സയന്‍സ് സിറ്റിയിലെത്തുമ്പോള്‍ പുതിയ അറിവുകളും പുതിയ ദൃശ്യാനുഭവങ്ങളുമാണ് അവരെ കാത്തിരിക്കുന്നത്.





0 Comments