Breaking...

9/recent/ticker-posts

Header Ads Widget

പുതിയ പേ വാര്‍ഡിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും നിര്‍മാണം പൂര്‍ത്തിയായി.



കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പുതിയ പേ വാര്‍ഡിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും നിര്‍മാണം പൂര്‍ത്തിയായി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ 2217 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പേ വാര്‍ഡ് നിര്‍മിച്ചത്.  

രോഗികള്‍ക്കായി എട്ടു മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.  സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവിട്ടാണ് 2485 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.  മുകളിലത്തെ നിലയില്‍ ഫാര്‍മസി സ്റ്റോറും, നഴ്‌സിംഗ് സൂപ്രണ്ടിന്റെ മുറിയും സജ്ജമാക്കിയിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ 2024 - 25, 2025- 26 പദ്ധതികളുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്കിന്റെ നിര്‍മാണ ജോലികളും നടന്നുവരികയാണ്. മൂന്നു കോടി രൂപ ചെലവില്‍ 10838 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലാണ് കെട്ടിടം നിര്‍മിക്കുന്നത്.


Post a Comment

0 Comments