കുറവിലങ്ങാട് ദേവമാതാ കോളേജും മാസ് കള്‍ച്ചറല്‍ ഫോറവും സംയുക്തമായി കുറവിലങ്ങാട് ഫെസ്റ്റ് സംഘടിപ്പിക്കുന്നു . കുറവിലങ്ങാടിന്റെ സാംസ്‌കാരിക തനിമ വീണ്ടെടുക്കുവാനും ജനകീയ കൂട്ടായ്മ ഉറപ്പാക്കുന്നതിനുമായാണ് ജനുവരി 22 മുതല്‍ 28 വരെ തീയതികളില്‍ കുറവിലങ്ങാട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിന്റെ സഹകരണത്തോടെ, ദേവമാത കോളേജ് ഗ്രൗണ്ടിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക പാരമ്പര്യവും സാംസ്‌കാരിക സമ്പന്നതയും ഉള്ള കുറവിലങ്ങാടിന്റെ പാരമ്പര്യം വീണ്ടെടുക്കുവാനുള്ള പദ്ധതി വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നതെന്ന് ആര്‍ച്ച് പ്രീസ്റ്റ് റവ: ഡോക്ടര്‍ തോമസ് മേനാച്ചേരില്‍ പറഞ്ഞു . വാര്‍ത്ത സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുനില്‍ സി മാത്യു, ഫാദര്‍ ഡിനോയ് മാത്യു കവളമാക്കല്‍, ഫാദര്‍ ജോസഫ് മണിയന്‍ചിറ, മാസ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ജി ജയശങ്കര്‍ പ്രസാദ്, സെക്രട്ടറി പി ജെ പ്രകാശ് ,വിനോദ് പുളിക്കന്‍ ,ആന്റണി, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ബാബു ആര്യപള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments