Breaking...

9/recent/ticker-posts

Header Ads Widget

മേലമ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം 29ന് കൊടിയേറും



മേലമ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം ഈ മാസം 29ന് കൊടിയേറി ഫെബ്രുവരി അഞ്ചിന് സമാപിക്കും. 29 ആം തീയതി രാവിലെ 9ന് കൊടിക്കൂറ , കൊടിക്കയര്‍ സമര്‍പ്പണം നടക്കും. വൈകിട്ട് 5.30ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പള്ളി മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കും. മേല്‍ശാന്തി ചെന്തിട്ടില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി സഹകാര്‍മികനായിരിക്കും. രാത്രി ഏഴിന് തിരുവരങ്ങ് ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും കരയോഗം പ്രസിഡന്റ് കെ പി രവീന്ദ്രന്‍ നായര്‍ പര്യാത്ത് നിര്‍വഹിക്കും. തിരുവരങ്ങില്‍ രാത്രി എട്ടിന് കയ്യൂര്‍ ശ്രീലക്ഷ്മി തിരുവാതിര സംഘം, തിടനാട് സൗപര്‍ണിക തിരുവാതിര സംഘം എന്നിവരുടെ തിരുവാതിരകളിയും അരങ്ങേറും. ജനുവരി 30ന് മൂലസ്ഥാനമായ പിടികൂട്ടിക്കലിലേക്കും 31ന് വൈകിട്ട് കൈപ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലേക്കും എഴുന്നള്ളിപ്പ് നടക്കും. അമ്പാറ സ്‌കൂള്‍ ജംഗ്ഷന്‍, കൈപ്പള്ളികാവ് ,പനയ്ക്കപ്പാലം, അമ്പാറ എന്നിവിടങ്ങളില്‍ സമൂഹപറയും ഉണ്ടായിരിക്കും. ആറാട്ട് ദിനമായ അഞ്ചിന് വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ് ശ്രീകൃഷ്ണ വാദ്യകലാപീഠത്തിന്റെ സ്പെഷ്യല്‍ പഞ്ചവാദ്യം അരങ്ങേറും. 9.30ന് ആറാട്ട് എതിരേല്‍പ്പ് രാത്രി 11 30ന് കൊടിയിറക്കോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.



Post a Comment

0 Comments