പാലാ മുനിസിപ്പാലിറ്റിയുടെയും ജലവിഭവ വകുപ്പിന്റെയും അനാസ്ഥയാണ് കളരിയാമ്മാക്കല്‍ ചെക്ക് ഡാമിനെ മാലിന്യ കൂമ്പാരമാക്കി മാറ്റിയതെന്ന് BJP ജില്ലാ ജനറല്‍ സെക്രട്ടറി
NK ശശികുമാര്‍. പാലായുടെ പരിസരപ്രദേശങ്ങളിലെ ജലസ്രോതസുകളുടെ പ്രധാനകേന്ദ്രവുമായ കളരിയാമ്മാക്കല്‍ ചെക്ക് ഡാം ഉപയോഗശൂന്യവും മാലിന്യക്കൂമ്പാരവുമായി മാറിയിരിക്കുന്നു. ഒഴുകിവന്ന ജൈവ- അജൈവ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ജലം പൂര്‍ണ്ണമായി മലിനമായിരിക്കുന്നതും നാളിതുവരെ അവ വൃത്തിയാക്കി കുടിവെള്ള സ്രോതസ്സിനെ സംരക്ഷിക്കുന്ന യാതൊരു പ്രവര്‍ത്തിയും മുനിസിപ്പാലിറ്റിയുടെയോ ജലവിഭവ വകുപ്പിന്റെയോ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

ശുചീകരണത്തിന് ലഭിക്കുന്ന ലക്ഷക്കണക്കിന് തുക വകമാറ്റി ചെലവഴിക്കുകയോ ലാപ്സ് ആക്കുകയോ ചെയ്യുകയാണ്. . ഈ മലിനജലം വിവിധ കുടിവെള്ള പദ്ധതികള്‍ വഴി പൊതുജനങ്ങളിലെത്തുന്നതും അതുവഴി മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണവുമാകുന്നു. ചെക്കു ഡാമിന്റെ ഷട്ടറുകള്‍ അശാസ്ത്രീയമായി മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്യത്തില്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രേതസ്സുകള്‍ വറ്റിവരണ്ട് ജലക്ഷാമവും രൂക്ഷമായി സ്ഥലം എം.എല്‍.എ.യുടെയും എം.പി.യുടെയും മുനിസിപ്പാലിറ്റിയുടെയും ജനവിരുദ്ധനയം തിരുത്തിയില്ലെങ്കില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ജനകീയസമരം ആരംഭിക്കുമെന്ന്
എന്‍.കെ. ശശികുമാര്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിക്കാന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ ജി. അനീഷ്, ജില്ലാ സെക്രട്ടറി ജയാ രാജു, മുനിസിപ്പല്‍ കണ്‍വീനര്‍ മനോജ് മാഞ്ചേരില്‍, യുവ മോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ ആര്‍. നായര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

0 Comments