Breaking...

9/recent/ticker-posts

Header Ads Widget

പാലാ റോട്ടറി ക്ലബ്ബ് പത്തു തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്യുന്നു



നിര്‍ധനരായവര്‍ക്കും വിധവകള്‍ക്കുമായി പാലാ റോട്ടറി ക്ലബ്ബ് പത്തു തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്യുന്നു. പത്തു മെഷിന്റെയും ഫണ്ട് നല്‍കുന്നത് റോട്ടറി മെമ്പര്‍ മെറില്‍ ജോര്‍ജ് പോളിന്റെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റേച്ചല്‍ ഇസബെല്‍ ജോര്‍ജ് ആണ്. സ്വന്തം പെയിന്റിങ്ങുകളും ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളും ക്രിസ്മസ് കാര്‍ഡുകളും വിപണനം ചെയ്തതാണ് റേച്ചല്‍ തുക കണ്ടെത്തിയത്. 'വീവേഴ്സ് ഓഫ് ഹോപ്' എന്നാണ് പ്രോജക്ടിന് പേരു നല്‍കിയിരിക്കുന്നത്. പാലാ റോട്ടറി ക്ലബ് ഈ വര്‍ഷം കൂട്ടിക്കല്‍ ദുരിതബാധികര്‍ക്കു എട്ടു വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. നിര്‍ധനയായ ഒരു വിധവക്കു പാലായില്‍ വീട് നിര്‍മിച്ചുകൊണ്ടിരി ക്കുന്നു. നാല്‍പതു ലക്ഷം രൂപ മുടക്കി മരിയസദനത്തില്‍  പേപ്പര്‍ ഗ്ലാസ്, പ്ലേറ്റ്, ബാഗ് തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള ഓട്ടോമാറ്റിക് മെഷിനറി നല്‍കുന്നു. ചൊവ്വാഴ്ച രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍  മുന്നാനി റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍ ആദ്യക്ഷത വഹിക്കും കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ Dr. ആന്‍സി ജോസഫ് വിതരണം ചെയ്യും. കണ്‍വീനര്‍ നിഷ ജോസ് കെ മാണി പങ്കെടുക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍, ക്ലബ് ഓഡിറ്റര്‍ പി.സി.ചെറിയാന്‍, നിയുക്ത സെക്രട്ടറി ഷാജി ഓസ്റ്റിന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





Post a Comment

0 Comments