പാലാ സഹൃദയ സമിതിയുടെ 2026 ലെ ആദ്യ സമ്മേളനം കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്നു. പുതുവത്സര സാഹിത്യ സമ്മേളനത്തില്‍പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ സക്കറിയ മുഖ്യ പ്രഭാഷണം നടത്തി. മാത്യു എം കുഴിവേലിയേയും, കട്ടക്കയം ചെറിയാന്‍ മാപ്പിളയേയും ലളിതാംബിക അന്തര്‍ജ്ജനത്തേയും,വെട്ടൂര്‍ രാമന്‍നായരേയും സ്മരിക്കാതെ പാലായിലൊരു സാഹിത്യ സമ്മേളനത്തില്‍ പ്രസംഗിക്കാനാവില്ലെന്ന് സക്കറിയ പറഞ്ഞു. സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു.
സമിതി നിര്‍വാഹകസമിതി അംഗം ജീജോ തച്ചന്റെ മൂന്നാമത് കവിതാസമാഹാരമായ ചെന്തീയപ്പന്‍ എന്ന പുസ്തകത്തിന്റ പ്രകാശനം നടന്നു. ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എതിരന്‍കതിരവനു പുസ്തകം നല്‍കി സക്കറിയ പ്രകാശനം നിര്‍വഹിച്ചു. കവിയും മാദ്ധ്യമ പ്രവര്‍ത്തകനുമായ ഇസ്മായില്‍ മേലടി പുസ്തകം പരിചയപ്പെടുത്തി. ചാക്കൊ സി പൊരിയത്ത് , രവി പാലാ വി.എം.അബ്ദുള്ളാഖാന്‍, ഡി. ശ്രീദേവി പി.രാധാകൃഷ്ണക്കുറുപ്പ്, വിനയകുമാര്‍ മാനസ , ജോണി പ്‌ളാത്തോട്ടം, പി.എസ്.മധുസൂദനന്‍, ജീജോ തച്ചന്‍ , ജോസ് മംഗലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.





0 Comments