വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിര്‍ത്താനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം വിലപ്പോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 9 വര്‍ഷത്തില്‍ അധികമായി കേരളത്തില്‍ നടക്കുന്ന ഇടതു ദുര്‍ഭരണം അഴിമതിയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും ചര്‍ച്ചയാകും എന്നും സജി പറഞ്ഞു. മാസങ്ങളോളം സെക്രട്ടറിയേറ്റ് പടിക്കല്‍ വേതന വര്‍ദ്ധനവിന് വേണ്ടി കേണുകരഞ്ഞ് സമരം നടത്തിയ ആശാവര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാതെ ജയില്‍പുള്ളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ച തിരുട്ടു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നും സജി ആരോപിച്ചു
തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. എം എം ഖാലിദ്, ലൗജിന്‍ മാളിയേക്കല്‍, നാേബി ജോസ്, അഡ്വ. വി എസ് സെബാസ്റ്റ്യന്‍, ജോയി സി കാപ്പന്‍, സി ജി ബാബു, കോട്ടയം ജോണി, സന്താേഷ് മൂക്കിലിക്കാട്ട്, വിപിന്‍ ശൂരനാടന്‍ , അബ്ദുള്‍ നിയാസ് കെ പി, ബിജു തെക്കേടം, സന്തോഷ് വള്ളോംകുഴി, നൗഷാദ് കീഴേടം, ബിജു താേട്ടത്തില്‍, റഷീദ് കെ എം, ഹാഷിം മേത്തര്‍, ബൈജു മാടപ്പാട്, നിസ്സാര്‍ കെ പി , ജോയി സബാസ്റ്റ്യന്‍, മുഹമ്മദ് റഫീക് , ഷിഹാബുദീന്‍ കെ എ, ടാേമി താണോലി, കെ എം കുര്യന്‍, സി എം ജേക്കബ്, നൗഷാദ്, ബാലു ചേന്നാപ്പാറ, ജോണ്‍സണ്‍ പി പി, മണി കെ കെ, ഷാജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments