Breaking...

9/recent/ticker-posts

Header Ads Widget

വെള്ളാപ്പാട് വനദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം



പാലാ വെള്ളാപ്പാട് വനദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ  തിരുവുത്സവാഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം  ക്ഷേത്രാങ്കണത്തില്‍ നടന്നു. തിരുവുത്സവകമ്മിറ്റി പ്രസിഡന്റ് അഡ്വ.രാജേഷ് കുന്നുംപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാലാ ഡിവൈഎസ്പി  കെ. സദന്‍  ഉദ്ഘാടനം ചെയ്തു. സിനിമ നടന്‍ നിഖില്‍ രഞ്ജി പണിക്കര്‍ നോട്ടീസ് പ്രകാശനം നടത്തി. ആദ്യ ഫണ്ട് ശേഖരണ ഉദ്ഘാടനം രവീന്ദ്രന്‍ നായര്‍ നന്ദനം വെള്ളാപ്പാട് നിര്‍വഹിച്ചു. തണ്ടളത്ത് തേവര്‍ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ മുരളീധരന്‍ ഇന്ദിരാഭവന്‍,  ബിജു കൊല്ലപ്പള്ളി, നഗരസഭാംഗങ്ങളായ ബിജു പാലുപ്പടവന്‍, ലീന സണ്ണി, ളാലം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശിവന്‍കുട്ടി നടുപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്  സുധീര്‍ കമലാ നിവാസ് സ്വാഗതവും സെക്രട്ടറി സതീഷ് തെക്കേ നെല്ലിയാനിയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.



Post a Comment

0 Comments