Breaking...

9/recent/ticker-posts

Header Ads Widget

ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 1100 സഹസ്രകലശകുടങ്ങള്‍ സമര്‍പ്പിക്കുന്നു.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 1100 സഹസ്രകലശ കുടങ്ങള്‍ സമര്‍പ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8 ന് 1100 ചെമ്പ് കുടങ്ങള്‍ സമര്‍പ്പിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. ക്ഷേത്ര ബിംബത്തിന് ധാരയ്ക്കായുള്ള 40 ചെമ്പുകുടങ്ങളുടെ സമര്‍പ്പണം സുരേഷ് ഗോപി  നടത്തും. 

ക്ഷേത്രങ്ങളില്‍ ദേവചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന അതിവിശിഷ്ടമായ പൂജയും അഭിഷേകവുമാണ് സഹസ്രകലശം. ഉല്‍സവത്തിന് മുന്നോടി ആയി നടക്കുന്ന സഹസ്രകലശത്തിനായാണ് ഭക്തജന കൂട്ടായ്മ 1100 കലശകുടങ്ങള്‍ സമര്‍പ്പിക്കുന്നത് . കലശ കുടങ്ങളില്‍ ദ്രവ്യങ്ങള്‍ നിറച്ച്, തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ പൂജിച്ച് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുമാനൂര്‍ മഹാദേവന്റെ ആറാട്ട് കടവും സന്ദര്‍ശിക്കുമെന്നാണ് സൂചന.


Post a Comment

0 Comments