പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിക്കു സമീപം റോഡരികിലെ താഴ്ന്ന ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചതില്‍ പ്രതിഷേധമുയര്‍ന്നു. 4 ലോഡോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. മുന്‍പും ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നഗരസഭാംഗങ്ങളായ ടോണി തൈപ്പറമ്പില്‍ ബിജു വരിക്കാനി എന്നിവരും നാട്ടുകാരും പ്രതിഷേധവുമായെത്തി. സമീപത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന തരത്തിലാണ് മാലിന്യ നിക്ഷേപം നടത്തിയതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സ്ഥലം മണ്ണിട്ട് നിരപ്പാക്കുന്നതിനായാണ് ലോറികളില്‍ മാലിന്യം കൊണ്ടുവന്നത്. പ്രതിഷേധമുയര്‍ന്നതോടെ മാലിന്യം തളളിയവര്‍ തന്നെ മാലിന്യം നീക്കം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. JCB ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചു.





0 Comments