Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ക്യാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.



ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് പാലാ മാര്‍സ്ലീവ മെഡിസിറ്റിയുടെയും ക്രിസ്തുരാജ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ ക്യാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
 മാര്‍സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മദര്‍ പ്രൊവിന്‍ഷ്യല്‍ ,CRSS പ്രസിഡന്റ് മദര്‍ മരീന ഞാറക്കാട്ടില്‍ അധ്യക്ഷയായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു മാത്യു ഞെട്ടനൊഴുകയില്‍, സിസ്റ്റര്‍ ലിറ്റില്‍ തെരേസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആന്‍സി മാത്യു ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് നയിച്ചു.


Post a Comment

0 Comments