Breaking...

9/recent/ticker-posts

Header Ads Widget

സാന്തോം ആക്ടിവിറ്റി കൊളീജിയം പ്രോഗ്രാമിന്റെ വാര്‍ഷികാഘോഷം നടന്നു.



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാന്തോം ആക്ടിവിറ്റി  കൊളീജിയം പ്രോഗ്രാമിന്റെ വാര്‍ഷികാഘോഷം നടന്നു. പാലാ S.I ദിലീപ്കുമാര്‍ ഉദഘാടനം ചെയ്തു .സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഫാ. റെജി തെങ്ങുംപള്ളില്‍ സ്വാഗതം ആശംസിച്ചു. പാലാ നഗര സഭകൗണ്‍സിലര്‍  ലീന സണ്ണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജി മോന്‍ മാത്യു, സ്‌കൂള്‍ ലീഡര്‍  കെവിന്‍ ജോമോന്‍ ജൂലിയറ്റ് ജോസഫ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

SAC ആക്ടിവിറ്റി മെന്റേര്‍സ് ആയ അധ്യാപര്‍ക്ക് ഹെഡ്മാസ്റ്റര്‍ ഫാ. റെജി തെങ്ങുംപള്ളില്‍ ആദരം സമര്‍പ്പിച്ചു .വിവിധ തലങ്ങളില്‍ മികവുകള്‍ തെളിയിച്ച കൂട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷം സെന്റ് തോമസ് സ്‌കൂളിന്റേതായി പുറത്തിറക്കുന്ന പുതിയ കലണ്ടറിന്റെ പ്രകാശനകര്‍മ്മവും നടന്നു.


Post a Comment

0 Comments