Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.



പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദീര്‍ഘകാലമായി കാടും പടലും മാലിന്യക്കൂമ്പാരവുമായി കിടന്ന ബസ് സ്റ്റാന്റിന്റെ പിന്‍ഭാഗം ശുചീകരിച്ചു. നഗരസഭയുടെയും കൊട്ടാരമറ്റം റസിഡന്റ്‌സ് അസോസിയേഷന്റെയും പാലാ അത്‌ലറ്റിക് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. 

കൊട്ടാരമറ്റം  ബസ്സ് സ്റ്റാന്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നവീകരിക്കമെന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ചെയര്‍ പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ലൈറ്റുകളും ഫാനുകളും സ്ഥാപിക്കുന്നതിന് നടപടി സ്വികരിക്കും.  മലിനജലം ഒഴുകിപ്പാകാനുള്ള സംവിധാനങ്ങളും എര്‍പ്പുത്തുമെന്നും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു. കൊട്ടാരമറ്റം ബസ്സ് സ്റ്റാന്റ് പോരായമകള്‍ പരിഹരിച്ചു നവീകരിക്കാന്‍ നഗരസഭയും റസിഡന്റ്‌സ് അസോസിയേഷനും വിവിധ സംഘടനകളം ഒത്തു ചേര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബിജു മാത്യു പറഞ്ഞു. ബസ് സ്റ്റാന്റിനോടു ചേര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്ക് തറകെട്ടി ഇരിപ്പിട സൗകര്യമൊരുക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്ത് ബസ് സ്റ്റാന്റിനെ സൗന്ദര്യവത്കരിക്കുവാന്‍ നഗരസഭയും ജനകീയ കൂട്ടായ്മയും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബിജു മാത്യു  പറഞ്ഞു.


Post a Comment

0 Comments