Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് ഉത്തമേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം നടന്നു




കിടങ്ങൂര്‍ സൗത്ത് ഉത്തമേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം നടന്നു. രാവിലെ ഗണപതിഹോമം, അഭിഷേകം എന്നിവയും തുടര്‍ന്ന് ധാരയും നടന്നു. പുരാണ പാരായണം  നാരായണിയ പാരായണം എന്നിവയും നടന്നു. PR ശ്രീകുമാര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. 

ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും നടന്നു. വൈകീട്ട് ഭജന,  മംഗളധ്വനി , തിരുവാതിര ഫ്യൂഷന്‍, ആനന്ദ നടനം തുടങ്ങിയ പരിപാടികളാണ് ഉത്തമേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രി  ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്നത്. ശിവരാത്രി പൂജ , കരിക്ക് അഭിഷേകം, ഭസ്മാഭിഷേകം എന്നിവയും നടക്കും. മഹാശിവരാത്രി ദിനത്തിലെ വിശേഷാല്‍ പൂജകളില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. ഉത്തമേശ്വരം ഭക്തജന സമിതിയുടെ നേതൃത്വത്തിലാണ് ശിവരാത്രി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍, ആഘോഷകമ്മറ്റി കണ്‍വീനര്‍ പി. സന്തോഷ്, ജോയന്റ് കണ്‍വീനര്‍ എം.ജെ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments