Breaking...

9/recent/ticker-posts

Header Ads Widget

കാലാനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങള്‍ സിനിമകളിലും കാണാം-ബിപിന്‍ ചന്ദ്രന്‍



ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിണാമങ്ങളുടെയും സൂക്ഷ്മമായ പ്രതിഫലനം സിനിമകളില്‍  കാണാന്‍ കഴിയുമെന്ന് പ്രസിദ്ധ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിന്‍ ചന്ദ്രന്‍ പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം ,റവ. ഫാ. പി.എഫ് കുര്യാക്കോസ് പാറപ്ലാക്കല്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തിനും കാഴ്ചപ്പാടുകള്‍ക്കും കാലാനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ചലച്ചിത്ര സങ്കല്പങ്ങളെയും ആഖ്യാന രീതികളെയും സ്വാധീനിക്കുമെന്നും അതുകൊണ്ടാണ് പല കാലങ്ങളില്‍ പലതരം ചലച്ചിത്ര സംസ്‌കാരം രൂപപ്പെടുന്നതെന്നും  ബിപിന്‍ ചന്ദ്രന്‍ സൂചിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ .സിബി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, മലയാളവിഭാഗം മേധാവി ഡോ. സോജന്‍ പുല്ലാട്ട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജു ജോസഫ്, ആന്‍ജലീന സജി എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments