Breaking...

9/recent/ticker-posts

Header Ads Widget

പ്ലൈവുഡ് ഫാക്ടറിയും അമോണിയ ഫാക്ടറിയും സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധവുമായി സ്‌പെഷ്യല്‍ ഗ്രാമ സഭ



ജനവാസകേന്ദ്രത്തില്‍ പ്ലൈവുഡ് ഫാക്ടറിയും അമോണിയ ഫാക്ടറിയും സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധവുമായി എലിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരക്കുളം അഞ്ചാം വാര്‍ഡില്‍  സ്‌പെഷ്യല്‍ ഗ്രാമ സഭ നടന്നു. ആളുറുമ്പ്, കൊച്ചു കാവ് ഭാഗത്തെ ജനവാസ കേന്ദ്രത്തില്‍  തുടങ്ങുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരയും , പടിഞ്ഞാറ്റുമലഭാഗത്ത് പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന അമോണിയം ഫാക്ടറിക്കെതിരെയും നടന്ന സ്‌പെഷ്യല്‍ ഗ്രാമസഭയില്‍ പരിസ്ഥിതിക്കും,ജനജീവിതത്തിനുമെതിരെയുള്ള പ്രസ്ഥാനങ്ങള്‍ ഇവിടെ നടപ്പിലാക്കുവാന്‍ സാധിക്കില്ലെന്ന പ്രമേയം  ഏകകണ്ഠമായി പാസ്സാക്കി.

സമരമാര്‍ഗ്ഗങ്ങളിലൂടെയും , നിയമ പരമായും ഈ ഫാക്ടറികള്‍ ഈ വാര്‍ഡില്‍ വരുന്നത് തടയുവാന്‍ ഏതറ്റം വരെയും പോകുമെന്ന് വാര്‍ഡംഗവും എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു. സ്‌പെഷ്യല്‍ ഗ്രാമസഭയില്‍ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു.എലിക്കുളം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ.ജെയിംസ് തെക്കും ചേരിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോഷി കുഴിക്കാട്ടുതാഴെ,ആന്‍സി ജെയിംസ് ജീരകത്തില്‍,അബ്ദുള്‍ കരിം, ജിബിന്‍ ശൗര്യാംകുഴിയില്‍, സോജന്‍ പാലക്കുടിയില്‍, ജോര്‍ജുകുട്ടി പനച്ചിക്കല്‍ , ബാബു ചെഞ്ചേരിയില്‍,എ.ജെ.അലക്‌സ് റോയ് എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments