Breaking...

9/recent/ticker-posts

Header Ads Widget

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കാര്‍ഷിക മേളയ്ക്ക് തുടക്കമായി.



സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കര്‍ഷകര്‍ എന്ന സന്ദേശവുമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും ഇന്‍ഫാം പാലാ രൂപതയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക മേളയ്ക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളി മൈതാനിയില്‍ തുടക്കമായി. പാലാ രൂപതാധ്യക്ഷന്‍ മാര്‍  ജോസഫ് കല്ലറങ്ങാട്ട് കാര്‍ഷിക മേള ഉദ്ഘാടനം ചെയ്തു. ഏറ്റവും നല്ല സംസ്‌കാരം അഗ്രികള്‍ച്ചര്‍ ആണെന്ന് ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു. 

യുവാക്കള്‍ കൃഷിഭൂമിയെ തരിശുഭൂമിയാക്കി ഇട്ടിട്ട് ഈ രാജ്യം വിടുമ്പോള്‍ നിരവധിയായ നഷ്ടങ്ങള്‍ നമുക്കുണ്ടാകുമെന്നും പരിസ്ഥിതിയെ മനസിലാക്കാതെയുള്ള പ്രവര്‍ത്തികള്‍ മനുഷ്യരെ വലിയ പ്രതിസന്ധയിലേക്കാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കെ.എം. തോമസ് കോയിപ്പിള്ളില്‍, ജോണ്‍ കച്ചിറമറ്റം, തോമസ് മാടപ്പാട്ട്, സോണി ഏറത്ത് എന്നിവരെ യോഗത്തില്‍ ആദരിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ. അനുമോദന പ്രസംഗവും ഉപഹാര സമര്‍പ്പണവും നടത്തി. ബിനു മാണിമംഗലം, ഡോ. കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, ഫാ. ജോസ് തറപ്പേല്‍, ഫാ. മാത്യു പുളിയ്ക്കപ്പറമ്പില്‍,  എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, ഫ്‌ളവര്‍ ഷോ, ഭക്ഷ്യമേള, വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്റ്റാളുകള്‍, പുരാവസ്തു-നാണയ പ്രദര്‍ശനം, കുതിരസവാരി, ഒട്ടകസവാരി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ 2000 കിലോ തൂക്കം വരുന്ന  കമാന്റോ എന്ന പോത്തിന്റെ പ്രദര്‍ശനം, റോബോട്ടിക് പ്രദര്‍ശനം എന്നിവ നടന്നു. കുട്ടികള്‍ക്കായി വിവിധ വിനോദ-വിജ്ഞാനപരമായ പ്രവര്‍ത്തനങ്ങളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക മേള ഞായറാഴ്ച സമാപിക്കും.


Post a Comment

0 Comments