Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും ഏറ്റുവാങ്ങി.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും  ചെങ്ങളം വടക്കത്ത് ഇല്ലത്ത് ഗണപതി നമ്പൂതിരിയുടെ പക്കല്‍ നിന്നും ദേവസ്വം അധികൃതര്‍  ഏറ്റുവാങ്ങി.  ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. അഭിലാഷ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.കെ. രാജന്‍, സെക്രട്ടറി മഹേഷ് രാഘവന്‍, കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എന്‍ ശ്രീകുമാര്‍, വഴിപാടുകാരന്‍ രാജേഷ് നാഗവള്ളി എന്നിവര്‍ ചേര്‍ന്നാണ് കൊടിക്കൂറ ഏറ്റുവാങ്ങിയത്. തുടര്‍ന്ന്  രഥ ഘോഷയാത്രയായി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഏറ്റുമാനൂരിലേക്ക് പ്രയാണം ആരംഭിച്ചു. രഥഘോഷയാത്ര ക്ഷേത്ര സന്നിധിയിലെത്തുമ്പോള്‍ ദേവസ്വം മന്ത്രി VN വാസവന്‍ കൊടിക്കൂറയും കൊടിക്കയറും ഏറ്റുവാങ്ങും.



Post a Comment

0 Comments