Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടഞ്ഞു



കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററില്‍ 11 മണിക്കാണ് കേരള സ്റ്റോറി സെക്കന്റ് പാര്‍ട്ട് ആദ്യ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ പകുതി പിന്നിട്ട സമയത്താണ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. സിനിമ കാണാന്‍ 24 പേരാണ് ഉണ്ടായിരുന്നത്. 

തുടര്‍ന്ന് പ്രദര്‍ശനം തടസ്സപ്പെടുത്തിയ ഇവര്‍ സിനിമ കാണാന്‍ എത്തിയവരോട് ടിക്കറ്റ് നിരക്ക് തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കി പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ദമ്പതികളായ കാഴ്ചക്കാര്‍ പുറത്തിറങ്ങാന്‍ വിസമ്മതിച്ചത് ചെറിയ പ്രതിഷേധത്തിനിടയാക്കി. തിയേറ്റര്‍ വിടാന്‍  വിസമ്മതിച്ചതോടെ പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് ദമ്പതികള്‍ പിന്‍വാങ്ങുകയുമായിരുന്നു.കേരള സ്റ്റോറിയുടെ പോസ്റ്ററുകളും പ്രവര്‍ത്തകര്‍ വലിച്ചുകീറി നശിപ്പിച്ചു.പോലീസും സ്ഥലത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമായതോടെ വൈകുന്നേരം 5.45, രാത്രി 8.45 എന്നീ സമയങ്ങളിലുള്ള പ്രദര്‍ശനവും റദ്ദാക്കി.


Post a Comment

0 Comments