വെമ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവം ആഘോഷപൂര്‍വ്വം നടന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ അഖണ്ഡനാമജപം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാ മൃത്യുഞ്ജയഹോമം, മഹാപ്രസാദമൂട്ട്, എന്നിവ നടന്നു. വൈകിട്ട് ഏഴിന് ആകാശ വിസ്മയം, അന്നദാനം, വെമ്പള്ളി എസ്.എന്‍ തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി, ശ്രീ രഞ്ജിനി സിസ്റ്റേഴ്‌സ് നയിച്ച മോഹിനിയാട്ടം, വെമ്പള്ളി ദശപുഷ്പം തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി, എന്നിവയാണ് പ്രധാന പരിപാടികള്‍. രാത്രി 11.45 ന് ദര്‍ശന പ്രാധാന്യമുള്ള ശിവരാത്രി പൂജ നടക്കും. മഹാശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ച് വെട്ടിക്കാട്ടപ്പന്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനവും നടന്നു. ഈ വര്‍ഷത്തെ വെട്ടിക്കാട്ടപ്പന്‍ പുരസ്‌കാരം മേള പ്രമാണി പേരൂര്‍ സുരേഷിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും, മീനച്ചില്‍ NSS താലൂക്ക് യൂണിയന്‍ ചെയര്‍മാനുമായ മനോജ് B നായര്‍ സമര്‍പ്പിച്ചു.





0 Comments