Breaking...

9/recent/ticker-posts

Header Ads Widget

വെമ്പള്ളിയില്‍ തരിശു പാടശേഖരത്തില്‍ വന്‍ തീപിടുത്തം.




വെമ്പള്ളിയില്‍ തരിശു പാടശേഖരത്തില്‍  വന്‍ തീപിടുത്തം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വെമ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിന് പുറകുവശത്തുള്ള  വെമ്പള്ളി  കളത്തൂര്‍ ചാല്‍  പാടശേഖരത്തിലാണ് തീപിടുത്തം ഉണ്ടായത്. ശക്തമായ കാറ്റില്‍ തീ നാലുഭാഗത്തേക്കും ആളിപ്പടര്‍ന്നത് സമീപവാസികളെ ഭീതിയിലാഴ്ത്തി . തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനത്തിന് എത്താന്‍ കഴിയാഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വെമ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന് മുന്നിലെ വഴിയില്‍ നിന്നിരുന്ന തെങ്ങ് വാഹനത്തിന് തടസ്സമായി. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളുടെ അനുമതിയോടെ തെങ്ങ് മുറിച്ചുമാറ്റി. 
ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തീ സമീപ പുരയിടങ്ങളിലേക്കും പയര്‍ കൃഷിയിടത്തിലേയ്ക്കും പടരാതിരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് വിജേഷും സമീപവാസിയും  പച്ചിലകള്‍ ഉപയോഗിച്ചും ഓസിലൂടെ വെള്ളമൊഴിച്ചും നിയന്ത്രിച്ചു. വീടുകളിലേക്ക് തീ പടരാതിരിക്കാന്‍   പ്രദേശവാസികളും പരിസരം വെള്ളമൊഴിച്ച് നനച്ചു. പ്രസിഡന്റ് വിജേഷ് കുറുമുള്ളൂര്‍, മൂന്നാം വാര്‍ഡ് മെമ്പര്‍ അനിത ജയമോഹന്‍, പ്രദേശവാസി ബിജു, എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍  ബക്കറ്റുകളില്‍ വെള്ളം കോരിയൊഴിച്ച് ഏറെ ശ്രമകരമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.കൃത്യസമയത്ത് നടപടികള്‍ സ്വീകരിച്ചില്ലായിരുന്നെങ്കില്‍ സമീപത്തെ വീടുകള്‍ക്കും കൃഷിക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നു. പാടശേഖരത്തില്‍ നിന്നിരുന്ന  തെങ്ങുകള്‍ കത്തി നശിച്ച നിലയിലാണ്.


Post a Comment

0 Comments