കിടങ്ങൂര്‍ പി.കെ.വി. വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അക്ഷര സംഗമവും വിജ്ഞാന വികസന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 77-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലൈബ്രറികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വികസന സദസ്സുകളുടെ ഭാഗമായാണ് കിടങ്ങൂര്‍ P KV ലൈബ്രറിയില്‍ വികസന സദസ്സ് സംഘടിപ്പിച്ചത്. മീനച്ചല്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് വി.ഗീത അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ഡോ സിന്ധു മോള്‍ ജേക്കബ് ആദരിച്ചു.
ജനപ്രതിനിധികളായ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ളെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, ആദരിച്ചു. പി.കെ.വി ലൈബ്രറി രക്ഷാധികാരി എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി., പാലാ മുന്‍സിപ്പല്‍ കൗണ്‍സിലറും, മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ റോയ് ഫ്രാന്‍സിസ് അക്ഷരസംഗമ സന്ദേശം നല്‍കി., മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി.കെ ഉണ്ണികൃഷ്ണന്‍ വിജ്ഞാന വികസന പ്രഭാഷണവും നിര്‍വഹിച്ചു. മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റും, മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവുമായ രാജന്‍ മുണ്ടമറ്റം സര്‍ഗോത്സവ വിജയികള്‍ക്കുള്ള സമ്മാനം നല്‍കി. BVM സ്‌കൂള്‍ ഹെഡ്മാസ്റ്ററും ബാലവേദി കുട്ടികളുടെ വിജയസാരഥിയുമായ വി പ്രദീപ്കുമാറിനെ സമ്മേളനത്തില്‍ ലൈബ്രറി ആദരിച്ചു. സാഹിതി സഖ്യംസെക്രട്ടറി പി രാധാകൃഷ്ണക്കുറുപ്പ് സ്വാഗതവും, ലൈബ്രറി സെക്രട്ടറി വി. എസ് ഷീലാറാണി നന്ദിയും രേഖപ്പെടുത്തി. ലൈബ്രറിയന്‍ ജ്യോതി സിനുവും ലൈബ്രറി പ്രവര്‍ത്തകരും നേതൃത്വം നല്‍കി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സന്നിഹിതരായിരുന്നു.





0 Comments