Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് യങ് മെന്‍സ് ലൈബ്രറിയില്‍ റിപ്പബ്ലിക് സദസ്സ് നടത്തി.



ചെമ്പിളാവ് യങ് മെന്‍സ് ലൈബ്രറിയില്‍ റിപ്പബ്ലിക് സദസ്സ് നടത്തി. ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് റിപ്പബ്ലിക് സദസ്സ് ഉദ്ഘാടനം ചെയ്തു.

 ലൈബ്രറി പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ബിന്ദു രമേശ് , പഞ്ചായത്തംഗങ്ങളായ ജില്‍സി ജോസഫ്, അഡ്വ ജിഷ്ണ കെ ബിനീജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന വിഷയത്തെക്കുറിച്ച് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ മാത്യു M കുര്യക്കോസ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെകട്ടറി വിജയന്‍ TS, സജി പി. ബി എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments