Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിലെ ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി.



ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി. വിളക്കാട്ടവും, ചെണ്ടമേളവും ഘോഷയാത്രയ്ക്ക് മിഴിവേകി. പുല്ലപ്പള്ളി ദേശക്കാരുടെ നേതൃത്വത്തില്‍ നടന്ന ദേശതാലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. ഉത്സവാഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.കെ. സുരേന്ദ്രന്‍ പറവെട്ടിയേല്‍ , വൈസ് ചെയര്‍മാന്‍ എം.പി. ബാബു ചെരുവില്‍, കണ്‍വീനര്‍ PK ബാബു, ജോയിന്റ് കണ്‍വീനര്‍ മിനിമോള്‍ കെ.പി., ട്രഷറര്‍ സുബിന്‍ ബാബു, രക്ഷാധികാരി MPരാജു, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments