കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'തില്ലാന' ജില്ലാ കലോത്സവം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാമാമാങ്കം സംഘടിപ്പിച്ചത്. ജില്ലയിലെ 7 ബഡ്സ് സ്‌കൂളുകളില്‍ നിന്നായി 110 ഓളം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരച്ചു. രാമപുരം, വെളിയന്നൂര്‍, തൃക്കൊടിത്താനം, ഈരാറ്റുപേട്ട, ഞീഴൂര്‍, കിടങ്ങൂര്‍, പള്ളിക്കത്തോട് തുടങ്ങിയ ബിആര്‍സികളിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.ബാന്‍ഡ് മേളം ഉള്‍പ്പെടെ 15-ഓളം വൈവിധ്യമാര്‍ന്ന ഇനങ്ങളിലുള്ള മത്സരങ്ങളാണ് മൂന്ന് വേദികളിലായി നടന്നത്.കുട്ടികളുടെ മാനസിക ഉല്ലാസം വര്‍ദ്ധിപ്പിക്കുക, അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ആത്മവിശ്വാസം വളര്‍ത്തുക, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്നിവയാണ് മത്സരങ്ങളുടെപ്രധാന ലക്ഷ്യം. കലാപ്രതിഭകള്‍ അരങ്ങ് ഉണര്‍ത്തിയ കലാ വേദി, കാണികള്‍ക്കും ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി മാറി.





0 Comments