Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിന് പിന്നില്‍ ഇടിച്ചു കയറി.



കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ നാലാം മൈലില്‍ കാളകെട്ടിക്കും കപ്പാടിനും ഇടയിലുള്ള ഭാഗത്ത് അപകടം. കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നില്‍ അതിവേഗതയില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ട വാഹനം സമീപത്തെ കടയിലേക്കും ഇടിച്ചു കയറി.
അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.  കടയുടെ ഷട്ടര്‍ തകര്‍ന്നിട്ടുണ്ടെങ്കിലും, അപകടസമയത്ത് കടയുടെ മുന്‍വശത്തോ റോഡരികിലോ ആരും ഇല്ലാതിരുന്നത് മൂലം വലിയൊരു ദുരന്തം ഒഴിവായി . നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് ഭാഗികമായി മറിഞ്ഞ നിലയിലായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.



Post a Comment

0 Comments